09:47am 04 August 2026
NEWS
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ഓ​ഗസ്റ്റ് 4 ചൊവ്വ
04/08/2026  06:31 AM IST
nila
 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ഓ​ഗസ്റ്റ് 4 ചൊവ്വ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യപരാജയം, കലഹം, യാത്രാതടസ്സം, അനാവശ്യ ചെലവ്, അലച്ചിൽ എന്നിവയ്ക്ക് സാധ്യത. എന്നാൽ രാത്രി 9 മണിക്ക് ശേഷം കാര്യവിജയം, നിയമകാര്യങ്ങളിൽ അനുകൂലഫലം, ആരോഗ്യലാഭം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യവിജയം, അംഗീകാരം, ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയ്ക്ക് സാധ്യതയുണ്ട്. രാത്രി 9ന് ശേഷം കാര്യതടസ്സം, ധനകാര്യങ്ങളിൽ പ്രതിസന്ധി, യാത്രാതടസ്സം, ശരീരസുഖക്കുറവ്, മാനസിക അസ്വസ്ഥത എന്നിവ നേരിടേണ്ടിവരാം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യവിജയം, മത്സരങ്ങളിൽ നേട്ടം, ശത്രുക്കളെ മറികടക്കൽ, അംഗീകാരം, ആരോഗ്യം, സൽക്കാരയോഗം എന്നിവയ്ക്ക് സാധ്യത. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാകാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ആദ്യഭാഗത്ത് കാര്യതടസ്സം, മാനസിക വിഷമം, കലഹസാധ്യത, സ്വസ്ഥതക്കുറവ് എന്നിവ ഉണ്ടാകാം. രാത്രി 9ന് ശേഷം തൊഴിൽരംഗത്ത് നേട്ടം, സ്ഥാനക്കയറ്റസാധ്യത, അംഗീകാരം, യാത്രാവിജയം എന്നിവ ലഭിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കാര്യങ്ങളിൽ തടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, യാത്രാപ്രതിസന്ധി എന്നിവയ്ക്ക് സാധ്യത. രാത്രി 9ന് ശേഷം ഗുണദോഷങ്ങൾ കലർന്ന ഫലമായിരിക്കും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): മത്സരങ്ങളിലും നിയമകാര്യങ്ങളിലും വിജയം, സുഹൃത്തുക്കളുമായുള്ള സമാഗമം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാത്രി 9ന് ശേഷം നഷ്ടസാധ്യത, അപകടഭീതി, കാര്യപരാജയം, മാനസിക വിഷമം, ശരീരക്ഷതം എന്നിവയിൽ ജാഗ്രത വേണം.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയ്ക്ക് സാധ്യത. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയകരമാകാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യതടസ്സം, ഉദരസംബന്ധമായ അസ്വസ്ഥത, യാത്രാതടസ്സം, മാനസിക സമ്മർദ്ദം എന്നിവ അനുഭവപ്പെടാം. രാത്രി 9ന് ശേഷം കാര്യവിജയം, സുഹൃത്തുക്കളുടെ പിന്തുണ, അംഗീകാരം, ആരോഗ്യനില മെച്ചപ്പെടൽ എന്നിവയ്ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കാര്യപരാജയം, അപകടഭീതി, യാത്രാതടസ്സം, ഉദരവൈഷമ്യം, മാനസിക വിഷമം എന്നിവയ്ക്ക് സാധ്യത. ചില വേദനാജനകമായ അനുഭവങ്ങളും നേരിടേണ്ടിവരാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): കാര്യവിജയം, അംഗീകാരം, ആരോഗ്യം, യാത്രാവിജയം എന്നിവ അനുകൂലമായിരിക്കും. രാത്രി 9ന് ശേഷം പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, യാത്രാതടസ്സം, ഇച്ഛാഭംഗം, മാനസിക അസ്വസ്ഥത എന്നിവ ശ്രദ്ധിക്കണം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ധനനഷ്ടം, കലഹം, കാര്യതടസ്സം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത. രാത്രി 9ന് ശേഷം അംഗീകാരം, സ്ഥാനലാഭം, നിയമകാര്യങ്ങളിൽ വിജയം, പ്രവർത്തനവിജയം എന്നിവ പ്രതീക്ഷിക്കാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, അംഗീകാരം, ദ്രവ്യലാഭം, യാത്രാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ അനുകൂലമായിരിക്കും. എന്നാൽ രാത്രി 9ന് ശേഷം കാര്യപരാജയം, നിയമപരമായ തിരിച്ചടി, യാത്രാതടസ്സം, അഭിമാനക്ഷതം എന്നിവയിൽ ജാഗ്രത പാലിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img